തമിഴ്നാടിന് വെള്ളം വിട്ടുനല്‍കും -കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്ത് തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുനല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. വിഷയത്തില്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ സംയുക്ത പാര്‍ട്ടി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാവേരി നദിയില്‍നിന്ന് പ്രതിദിനം 15,000 ഘന അടി വെള്ളം അടുത്ത പത്തുദിവസത്തേക്ക് വിട്ടുനല്‍കണമെന്നാണ് കോടതി ഉത്തരവ്. ഭരണഘടനയോട് പ്രതിബദ്ധതയുള്ള സംസ്ഥാനമായതിനാല്‍ കോടതി ഉത്തരവ് മറികടക്കില്ല. കാവേരി തടങ്ങളിലെ കര്‍ഷകര്‍ക്കും വെള്ളം വിട്ടുനല്‍കുന്നത് പരിഗണിക്കും. പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.