നഗ്ന സന്യാസിക്കെതിരെ പ്രതികരിച്ച സംഗീതസംവിധായകന് മുന്‍കൂര്‍ ജാമ്യമില്ല

ന്യൂഡല്‍ഹി: ഹരിയാന നിയമസഭയില്‍ നഗ്നനായി പ്രസംഗിച്ച ജൈന സന്യാസി തരുണ്‍ സാഗറിനെതിരെ അവഹേളന പ്രസ്താവന നടത്തിയെന്ന കേസില്‍ സംഗീത സംവിധായകന്‍ വിശാല്‍ ദദ് ലാനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിക്കാനും കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടു.

ഹരിയാന പൊലീസ് തനിക്കെതിരെ തയാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന വിശാലിന്‍െറ ആവശ്യവും കോടതി അംഗീകരിച്ചില്ല. ട്വിറ്ററില്‍ അഭിപ്രായം കുറിച്ചതിനെതിരെ ദദ് ലാനിക്കും, കോണ്‍ഗ്രസ് നേതാവ് തഹ്സീന്‍ പൂനാവലക്കുമെതിരെ സന്യാസിയുടെ അനുയായിയാണ് കേസ് ഫയല്‍ ചെയ്തത്.

ആഗസ്റ്റ് 26നാണ് സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് നിയമസഭയില്‍ തരുണ്‍ സാഗര്‍ നഗ്നനായി പ്രസംഗിച്ചത്. ഇതിനെതിരായ ദദ്ലാനിയുടെ പ്രതികരണം ശരിയായില്ളെന്ന് ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.