ജി.എസ്.ടി കൗണ്‍സിലിന് അനുമതി; ആദ്യ യോഗം 22ന്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിനു പിന്നാലെ ജി.എസ്.ടി കൗണ്‍സില്‍ രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി. കേന്ദ്ര ധനമന്ത്രി ചെയര്‍മാനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി.എസ്.ടി കൗണ്‍സിലാണ് നികുതി നിരക്ക്, ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരേണ്ട ഉല്‍പന്നങ്ങള്‍ എന്നിവ അന്തിമമായി തീരുമാനിക്കുക.

അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ മറ്റു പരോക്ഷ നികുതികളെല്ലാം ഒഴിവാക്കി ഏകീകൃത ജി.എസ്.ടി നടപ്പാക്കാന്‍ തീവ്രശ്രമം നടത്തുന്ന സര്‍ക്കാര്‍, ജി.എസ്.ടി കൗണ്‍സില്‍ രൂപവത്കരണത്തിലൂടെ മറ്റൊരു നടപടിക്രമം കൂടി പൂര്‍ത്തിയാക്കുകയാണ്. ജി.എസ്.ടി കൗണ്‍സിലിന്‍െറ ആദ്യ യോഗം ഈ മാസം 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.

ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് വിപണിയില്‍ കിട്ടാനില്ലാത്തതുവഴി പയറുവര്‍ഗങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യം മുന്‍നിര്‍ത്തി 20 ലക്ഷം ടണ്‍ കൂടി സംഭരിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 10 ലക്ഷം ടണ്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യും. സംഭരണത്തിന് 18,500 കോടി രൂപ ചെലവുവരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.