നവജ്യോത് സിങ് സിദ്ദുവും ഭാര്യയും ബി.ജെ.പി അംഗത്വം രാജിവെച്ചു

ന്യൂഡൽഹി ∙ മുന്‍ ക്രിക്കറ്റ് താരവും രാജ്യസഭാ എം.പിയുമായിരുന്ന നവജ്യോത് സിങ് സിദ്ദു ബി.ജെ.പി അംഗത്വം രാജിവച്ചു. സിദ്ദുവും ഭാര്യ നവജ്യോത് കൗറും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക്​ രാജിക്കത്തയച്ചു. നവജ്യോത് കൗര്‍ പഞ്ചാബ് നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്​. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ സീറ്റിനെച്ചൊല്ലിയാണ് സിദ്ദു ബി.ജെ.പിയുമായി ഇടഞ്ഞത്. തുടര്‍ന്ന് രാജ്യസഭാ അംഗത്വം ഒഴിഞ്ഞിരുന്നു. പ‍ഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സിദ്ദു 'ആവാസെ പഞ്ചാബ്' എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.