കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂര്‍ അണ്ണൂര്‍ തെന്നംപാളയം റോഡിലെ യു.ജി മഹാലിന് സമീപത്ത് വാടകക്ക് താമസിക്കുന്ന സോമസുന്ദരം-ശാരദ ദമ്പതികളുടെ ഏക മകള്‍ ധന്യയാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാലക്കാട് പുത്തൂര്‍ സ്വദേശി സഹീറിനെ (27) കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിനുശേഷം വിഷം കഴിച്ച ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് കസ്റ്റഡിയിലെടുത്തത്. അണ്ണൂരില്‍ ബേക്കറി ജോലിക്കാരനായ സഹീര്‍ തിരുവോണദിനത്തില്‍ വൈകീട്ട് ധന്യയുടെ വീടിന്‍െറ ചുറ്റുമതില്‍ ചാടിക്കടന്ന് അതിക്രമിച്ചുകയറി ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ധന്യയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയതായിരുന്നു. ഇവര്‍ തിരിച്ചത്തെിയപ്പോഴാണ് സംഭവമറിഞ്ഞത്. മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ബി.എസ്സി (ഐ.ടി) പൂര്‍ത്തിയാക്കി അണ്ണൂര്‍ ഗണേശപുരം സേവൂര്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായിരുന്നു ധന്യ. സഹീര്‍ പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴെല്ലാം നിരസിച്ചെങ്കിലും തുടര്‍ന്നും ഇയാള്‍ ശല്യപ്പെടുത്തി. ആറുമാസം മുമ്പ് നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സഹീര്‍ തിരുപ്പൂരിലേക്ക് താമസം മാറ്റിയിരുന്നു. തുടര്‍ന്നും ഇടക്കിടെ അണ്ണൂരിലത്തെുമായിരുന്നു.
ഒക്ടോബറില്‍ അണ്ണൂരിലെ സ്വകാര്യ സ്കൂള്‍ അധ്യാപകനുമായി ധന്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. പാലക്കാട് ഒലവക്കോട് സ്വദേശിയായ സോമസുന്ദരം 30 വര്‍ഷം മുമ്പ് കേരളത്തില്‍നിന്ന് അണ്ണൂരിലത്തെിയതാണ്. വീട്ടില്‍ ടെയ്ലറിങ് യൂനിറ്റ് നടത്തി ജീവിക്കുകയായിരുന്നു. പത്തു വര്‍ഷമായി ഇതേ വീട്ടിലാണ് താമസം.
പ്രണയിച്ച പെണ്‍കുട്ടിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നത് സഹിക്കാനാവാത്തതിനാലാണ് കൊല നടത്തിയതെന്നാണ് സഹീര്‍ പൊലീസിന് മൊഴി നല്‍കിയത്. അണ്ണൂര്‍ പൊലീസ് കേസെടുത്തു. സംഭവസ്ഥലം കോയമ്പത്തൂര്‍ റൂറല്‍ എസ്.പി രമ്യാഭാരതി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.