ന്യൂഡല്‍ഹി: ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ കുടുംബത്തെ പൊലീസും ജഡ്ജിയും ചേര്‍ന്ന് വേട്ടയാടുന്നത് കണ്ടിട്ട് സുപ്രീംകോടതിക്ക് നാണമില്ളേ എന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ചോദിച്ചു. അഖ്ലാഖിന്‍െറ കുടുംബത്തെ വേട്ടയാടുന്ന ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസിനും സഹജഡ്ജിമാര്‍ക്കും രൂക്ഷമായ ഭാഷയില്‍ അയച്ച മെയിലില്‍ കട്ജു ആവശ്യപ്പെട്ടു.
മുഹമ്മദ് അഖ്ലാഖിനെ മൃഗീയമായി തല്ലിക്കൊന്ന ഗോരക്ഷകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് പകരം പൊലീസും പ്രദേശത്തെ ജഡ്ജിയും അദ്ദേഹത്തിന്‍െറ കുടുംബത്തെ വേട്ടയാടുകയാണെന്ന് കട്ജു ഇ-മെയിലില്‍ കുറ്റപ്പെടുത്തി.
അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്ന ഈ ജഡ്ജിക്കും പൊലീസിനും സുപ്രീംകോടതി ജഡ്ജിമാരായ നിങ്ങള്‍ക്കും നാണമില്ളേ? സത്യമെന്താണെന്ന കാര്യത്തില്‍ നിങ്ങള്‍ ബോധവാന്മാരായിരിക്കുമല്ളോ? എന്നിട്ട് ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടത്തുമ്പോള്‍ ഭീഷ്മ പിതാമഹന്‍ ചെയ്തതുപോലെ ഇത് അവഗണിക്കുകയാണോ സുപ്രീംകോടതി ചെയ്യുന്നത്? അഖ്ലാഖിന്‍െറ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ പോലും ശേഷിയില്ലാതെ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ അര്‍ഥമില്ളെന്നും കട്ജു ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.