???????? ???????????? '?????????' ?????????????????

നാവികസേന യുദ്ധക്കപ്പൽ 'മോർമുഗാവോ' നീറ്റിലിറക്കി

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പൽ 'മോർമുഗാവോ' നീറ്റിലിറക്കി. നൂതന മിസൈലുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന 'മോർമുഗാവോ' ലോകത്തിലെ മികവുറ്റ യുദ്ധക്കപ്പലുകളിലൊന്നാണ്. മുംബൈ മാസഗോൺ ഡോക് യാർഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി സുനിൽ ലാംബയുടെ ഭാര്യ റീനയാണ് നീറ്റിലിറക്കൽ കർമം നിർവഹിച്ചത്.

7300 ടൺ ഭാരമുള്ള കപ്പലിന് 30 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഭൂതല-ഭൂതല മിസൈലുകളും ഭൂതല-വായു മിസൈലുകളും അന്തർവാഹിനികളെ പ്രതിരോധിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകളും കപ്പലിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഹെലികോപ്റ്ററുകൾ വഹിക്കാനുള്ള ശേഷി മോർമുഗാവോക്കുണ്ട്.  

പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയാകുന്നതോടെ 'ഐ.എൻ.എസ് മോർമുഗാവോ' എന്ന് പേരിൽ കപ്പൽ നാവികസേനയുടെ ഭാഗമാകും. 15ബി പദ്ധതിയുടെ (പ്രൊജക്ട് 15ബി) ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന കപ്പലുകളിലൊന്നാണ് മോർമുഗാവോ. ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് ചെന്നൈ എന്നിവയാണ് ക്ലാസ് ഡിസ്ട്രോയർ ശ്രേണിയിലെ മറ്റ് യുദ്ധക്കപ്പലുകൾ.  

2011 ജനുവരിയിലാണ് മോർമുഗാവോ നിർമിക്കുന്നതിനുള്ള കരാറിൽ മുംബൈ മാസഗോൺ ഡോക് ഷിപ്പ് ബിൾഡേഴ്സ് ലിമിറ്റഡുമായി (എം.ഡി.എൽ) നാവികസേന കരാറിലേർപ്പെട്ടത്. 2020-2024 കാലയളവിൽ നാല് കപ്പലുകൾ കൂടി എം.ഡി.എൽ നിർമിച്ച് നൽകും. 2015 ആഗസ്റ്റ് 20നാണ് ഐ.എൻ.എസ് വിശാഖപട്ടണം നീറ്റിലിറക്കിയത്. 1960 മുതൽ നാവികേസേനയും എം.ഡി.എല്ലും തമ്മിൽ യുദ്ധക്കപ്പൽ നിർമാണത്തിൽ സഹകരണം തുടങ്ങിയത്. മുങ്ങിക്കപ്പൽ നിർമാണത്തിൽ വൈദഗ്ധ്യമുള്ള രാജ്യത്തെ ഏക സ്ഥാപനമാണ് എം.ഡി.എൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.