ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ കുടുംബപോര് അവസാനിക്കുന്നു. പാർട്ടിയിൽ ഭിന്നിപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അഖിലേഷ്.
പാർട്ടി അധ്യക്ഷനുമായി ഒരഭിപ്രായ വ്യത്യാസവുമില്ലെന്നും അഖിലേഷ് വ്യക്തമാക്കി. തങ്ങൾക്ക് നേരെ എതിരാളികൾക്ക് വിരൽ ചൂണ്ടാനുള്ള ഒരവസരം പോലും നൽകില്ല. രാഷ്ട്രീയം എന്ന് പറയുന്നത് കളി തമാശയല്ലെന്നും കാര്യ ഗൗരവമേറിയ ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവ്പാൽ യാദവിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ കൈയാളിയ പ്രധാന വകുപ്പുകളില്‍ ചിലത് എടുത്തുമാറ്റുകയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ശിവ്പാൽ യാദവ് മന്ത്രിസ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു. ഇതോട് കൂടിയാണ് സമാജ്വാദി പാർട്ടിയിൽ പ്രതിസന്ധി രൂപപ്പെട്ടത്.
എന്നാല്‍, വകുപ്പുകള്‍ തിരിച്ചുനല്‍കണമെന്ന് മുലായം നിര്‍ദേശിച്ചതോടെ രാജി തീരുമാനം പിന്‍വലിച്ചതായി ശിവ്പാല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശിവ്പാല്‍ യാദവിനെയാണെന്ന് താൻ പിന്തുണക്കുന്നതെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുലായം വ്യക്തമായ സൂചന നല്‍കിയതോടെ പത്തിമടക്കാന്‍ അഖിലേഷ് നിര്‍ബന്ധിതനായതെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.