ന്യൂഡൽഹി: പാക് പ്രവിശ്യയായ ബലൂചിസ്താനിലെ നേതാവ് ബ്രഹാംദാഗ് ബുഗ്തി ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുന്നു. ബലൂചിസ്താൻ റിപബ്ലിക്കൻ പാർട്ടി (ബി. ആർ.പി) നേതാവാണ് ബ്രഹാംദാഗ് ബുഗ്തി. ബുഗ്തിക്ക് രാഷ്ട്രീയ അഭയം നൽകുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഭയം തേടിക്കൊണ്ടുള്ള അപേക്ഷയുമായി ഉടൻ തന്നെ ജനീവയിലെ ഇന്ത്യൻ എംബസിെയ സമീപിക്കുമെന്നും നിയമപരമായ നടപടികൾ ഉടൻ തുടങ്ങുമെന്നും ബുഗ്തി പറഞ്ഞു. വിദേശത്ത് അഭയാർഥികളായി കഴിയുന്ന താനടക്കമുള്ള ബലൂച് നേതാക്കൾക്ക് യാത്രാ രേഖകൾ ഇല്ലെന്നും ഇന്ത്യ അഭയം നൽകിയാൽ ചരിത്രപരമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുന്നതിന് ഒൗദ്യോഗികമായി അപേക്ഷ നൽകാൻ ജനീവയിൽ ചേർന്ന ബലൂചിസ്താൻ റിപബ്ലിക്കൻ പാർട്ടി എക്സിക്യുട്ടീവ് കൗൺസിൽ യോഗമാണ് ബ്രഹാംദാഗ് ബുഗ്തിക്ക് അനുമതി നൽകിയത്. ചൈനക്കും പാകിസ്താനിലെ സൈനിക ഉദ്യോഗസ്ഥർക്കുമെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനും ബി.ആർ.പി തീരുമാനിച്ചു.
2006 ൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ബലൂചിസ്താൻ ദേശീയനേതാവ് നവാബ് അക്ബര്‍ ഖാൻ ബുഗ്തിയുടെ ചെറുമകനാണ് ബ്രഹാംദാഗ് ബുഗ്തി. അക്ബര്‍ ബുഗ്തിയുടെ കൊലയെ തുടർന്ന് ബ്രഹാംദാഗ് ബുഗ്തി അഫ്ഗാനിസ്താനിൽ അഭയംതേടി. ബുഗ്തി തങ്ങൾ തേടുന്ന കുറ്റവാളിയാണെന്നും അദ്ദേഹത്തെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ അഫ്ഗാൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തിയതിനെ തുടർന്ന് ബ്രഹാംദാഗ് സ്വിറ്റ്സർലൻഡിലേക്ക് മാറി. രാഷ്ട്രീയ അഭയം തേടിക്കൊണ്ടുള്ള ബുഗ്തിയുടെ അപേക്ഷ സ്വിറ്റ്സർലൻഡ് നിരാകരിക്കുകയായിരുന്നു.
ബലൂച് നേതാവിെൻറ രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷ അംഗീകരിച്ചാൽ അത് ഇന്ത്യയുടെ വിദേശനയത്തിലുള്ള സുപ്രധാന ചുവടുവെപ്പാകും. സ്വാതന്ത്ര്യ ദിന ചടങ്ങിൽ ചെേങ്കാട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്താെൻറ സ്വാതന്ത്ര്യത്തെ ഇന്ത്യ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.