ലഖ്നൊ: ആറു വർഷത്തെ രാഷ്ട്രീയ വനവാസത്തിനുശേഷം സമാജ്വാദി പാർട്ടി മുൻ നേതാവും രാജ്യസഭാ അംഗവുമായിരുന്ന അമർസിങ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നു. എസ്.പി സ്ഥാപക നേതാവും നിലവിൽ ദേശീയ പ്രസിഡൻറുമായ മുലായം സിങ്ങ് ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ ഇല്ലാതാക്കുന്ന ശീലമില്ല, നിർണായക ഘട്ടത്തിൽ തന്നോടൊപ്പം നിന്ന അമർസിങ്ങിനെ ഉപേക്ഷിക്കാൻ തനിക്കാവില്ലെന്നുമായിരുന്നു അമർസിങ്ങിെൻറ കടന്ന് വരവിനോട് മുലയത്തിെൻറ പ്രതികരണം.
ഏതാനും വർഷങ്ങൾക്ക് മുമ്പ് എസ്.പി നേതാവായിരുന്ന അമർസിങ്ങിനെ മുലായവുമായി ഇടഞ്ഞതിനെ തുടർന്ന് സമാജ്വാദി പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് സ്വന്തമായി പാർട്ടി രൂപീകരിച്ച അമർസിങ് 2012 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കുടുംബ കലഹം തുടരുന്ന എസ്.പിയിൽ ഇരുവിഭാഗത്തിൻറെയും മധ്യസ്ഥ റോളിൽ അമർസിങ് വരുമെന്നാണ്വിശ്വസിക്കപ്പെടുന്നത്. നേരത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് മുതിർന്ന നേതാവ് ശിവ്പാൽ യാദവിെൻറ
അടുപ്പക്കാരായ യുവ നേതാക്കൻമാരെ പുറത്താക്കിയതിനെ തുടർന്ന് ശിവ്പാൽ യാദവ് മന്ത്രി സ്ഥാനം രാജിവെച്ചത് പാർട്ടിക്കകത്തും വിവാദത്തിന് തിരികൊളുത്തി. അഖിലേഷിെൻറ അമ്മാവൻ കൂടിയായ ശിവപാലുമായി ഇടഞ്ഞത് എസ്പിയിൽ കുടുംബ കലഹത്തിനും വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.