ബംഗളൂരു: തമിഴ്നാടിന് 6000 ഘനയടി കാവേരി ജലം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിരിന്‍്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി.ജെ.പി വിട്ടുനില്‍ക്കും. കാവേരി പ്രശ്നത്തില്‍ മുമ്പ് ചേര്‍ന്ന യോഗങ്ങളിലൊന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായങ്ങളും നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ളെന്നാരോപിച്ചാണ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. സര്‍വകക്ഷിയോഗത്തിനു പകരം വിഷയത്തില്‍ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ക്കണ്ടതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ജെ.ഡി.എസും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടക്കുക.
അതേസമയം, സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടക മന്ത്രിസഭ ഒന്നടങ്കം രാജി വെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കര്‍ണാടകയില്‍ നിന്നും രാജ്യസഭാംഗങ്ങളും ലോക്സഭാംഗങ്ങളും രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്.
കോടതിയുടെ ഉത്തരവ് വന്നതോടെ കടുത്ത പ്രതിഷേധത്തിലാണ് കര്‍ണാടകയിലെ കര്‍ഷകരും സംഘടനകളും. ഇതിന്‍െറ ഭാഗമായി മാണ്ഡ്യയിലും മൈസൂരുവിലുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരു, മാണ്ഡ്യ, മൈസൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അക്രമ സാധ്യതയുള്ള പ്രദേശങ്ങളിലായി 1,60,000 പൊലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. മൈസൂരു റോഡ്, ഹെഗന്നഹള്ളി, രാജഗോപാല്‍ നഗര്‍ എന്നിവടങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.