യു.എന്‍ പൊതുസഭയില്‍ കശ്​മീർ പ്രശ്​നം പരാമർശിക്കാതെ ബാൻ കി മുൺ

ന്യുയോർക്​: യു.എന്‍ പൊതുസഭയില്‍ ​സെക്രട്ടറി ജനറൽ ബാൻ കി മൂൺ കശ്മീര്‍ പ്രശ്നം പരാമർശിച്ചില്ല. പൊതുസഭയിൽ കശ്മീര്‍ പ്രശ്​നം പരാമര്‍ശിക്കണമെന്ന് പാകിസ്​താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ സിറിയ, ഇറാഖ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ഇന്ത്യ–പാക് സംഘര്‍ഷം പരാമര്‍ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്​താ​നെ ഒറ്റപെടുത്താനുള്ള ഇന്ത്യയുടെ നിലപാടുകള്‍ക്ക് അമേരിക്കൻ പിന്തുണ ലഭിച്ചതിന്​ പിന്നാലെയാണ് യു.എൻ പൊതുസഭയിലും പാക്ക് ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടത്. നേരത്ത ഭീകരവാദത്തെ പ്രേത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പാകിസ്​താനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കൻ കോണ്‍ഗ്രസിൽ ഭീകരവാദ വിരുദ്ധ ഉപസമിതി അധ്യക്ഷൻ ടെഡ് പോയ് അവതരിപ്പിച്ചിരുന്നു.

ഉറിയിലെ സേനാകേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തെ അപലപിച്ച ടെഡ് പോ അയല്‍രാജ്യങ്ങള്‍ക്ക് പാക്കിസ്താന്‍ സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ലെന്നും സൂചിപ്പിച്ചു. രാജ്യാന്തരതലത്തില്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനകം പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. അതിനുശേഷം നാലുമാസത്തിനുള്ള ബില്ലില്‍ ഒൗദ്യോഗിക തീരുമാനമുണ്ടാകും.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.