ശ്രീനഗര്‍: കശ്മീരില്‍ വെള്ളിയാഴ്ച പ്രക്ഷോഭകരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കല്ളേറിലും ലാത്തിച്ചാര്‍ജിലുമായി 30ഓളം പേര്‍ക്ക് പരിക്കേറ്റു. വിഘടനവാദികള്‍ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തത് കണക്കിലെടുത്ത് ശ്രീനഗര്‍ ജില്ലയുടെ പലഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ഉടനെയാണ് സംഘര്‍ഷമുണ്ടായത്. ബാരാമുല്ല ജില്ലയിലെ നാദിഹാലില്‍ സൈന്യത്തിന്‍െറ വെടിവെപ്പിലാണ് വസീം അഹമ്മദ് ലോണ്‍ എന്ന 22കാരന്‍ കൊല്ലപ്പെട്ടത്.
ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നുവത്രെ. സൈനിക വാഹനത്തിന് കല്ളെറിഞ്ഞവര്‍ക്കുനേരെയാണ് വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ട യുവാവ് സമരക്കാരുടെ ഭാഗമായിരുന്നില്ളെന്നും വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് വസീമിന് വെടിയേറ്റതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വസീമിന്‍െറ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നാദിഹാലില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
അതിര്‍ത്തിയില്‍ പാക് പൗരന്‍ പിടിയില്‍
അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് പാകിസ്താന്‍ പൗരനെ അതിര്‍ത്തിരക്ഷാസേന പിടികൂടി. സിയാല്‍കോട്ട് മേഖലയില്‍ താമസിക്കുന്ന അബ്ദുള്‍ ഖയ്യൂം ആണ് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്തുവരികയാണ്. അതിനിടെ ശ്രീനഗറില്‍ ബതമാലൂ, മൈസുമ അടക്കം അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.