അനാഥക്കുട്ടികളെ ഒ.ബി.സി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പിന്നാക്ക കമീഷന്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂള്‍ പ്രവേശത്തിലും തൊഴില്‍ നിയമനത്തിലും പൊതുവിഭാഗത്തിലെ ദരിദ്രരായ അനാഥക്കുട്ടികളെ മറ്റു പിന്നാക്ക വിഭാഗത്തിന്‍െറ (ഒ.ബി.സി) 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ പിന്നാക്ക കമീഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട, പത്ത് വയസ്സില്‍ കുറഞ്ഞ പ്രായമുള്ളവരെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇവര്‍ പിന്നാക്ക സമുദായങ്ങളിലെ മറ്റു വിഭാഗങ്ങളെപ്പോലെ സംവരണത്തിന് അര്‍ഹരാവുമെന്നും കമീഷന്‍ അംഗം അശോക് സൈനി പറഞ്ഞു.

എന്നാല്‍, രക്ഷാകര്‍ത്താക്കളില്ലാതെ സര്‍ക്കാര്‍ അനാഥാലയങ്ങളിലോ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലോ കഴിയുന്നവര്‍ക്ക് മാത്രമേ സംവരണം കിട്ടൂ. നിര്‍ദേശം സാമൂഹികനീതി മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതി ലഭിച്ചാലേ ഇത് നടപ്പാക്കാന്‍ കഴിയൂ. തമിഴ്നാട്ടില്‍ മൂന്നു വര്‍ഷമായി അനാഥര്‍ക്ക് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.