അലഹബാദ്: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനസംഘടിപ്പിച്ചു. പത്ത് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേൽക്കും.
പുതിയ മന്ത്രിമാരിൽ നേരത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗായത്രി പ്രസാദ് പ്രജാപതി, മനോജ് പാണ്ഡെ, ശിവകാന്ത് ഒാജ എന്നിവരും ഉൾപ്പെടും. ഇതിൽ മനോജ് പാണ്ഡെ, ശിവകാന്ത് ഒാജയും പാർട്ടിയുടെ ബ്രാഹ്മണ മുഖങ്ങളാണ്. ഗായത്രി പ്രസാദ് പ്രജാപതി നേരത്തെ ഭൂമിതട്ടിപ്പ് കേസിലെ പ്രതിയായിരുന്നു.
പത്ത് പേരിൽ ഏഴ് പേർക്ക് കാബിനറ്റ് റാങ്ക് നൽകിയേക്കും. രവിദാസ് മെഹ്റോത്ര, നരേന്ദ്ര വർമ്മ,സിയാഉദ്ദീൻ റിസ്വി, ശങ്ക്ലാൽ മാജ്ഹി,റിയാസ് അഹമ്മദ്, യാസിർഷാ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർ.പുനസംഘടനയോട് കൂടി മന്ത്രിമാരുടെ എണ്ണം 61 ആയി ഉയർന്നു. സത്യപ്രതിജ്ഞക്ക് മുമ്പ് രാജ്ഭവനിൽ വെച്ച് ഗവർണർ രാംനായിക്കുമായി മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തും.
യു.പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബ്രാഹ്മണ വിഭാഗത്തെ പ്രീണിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും കോൺഗ്രസും, ബി.എസ്.പിയും. 2012 ഭരണത്തിലേറിയത് മുതൽ എട്ട് പ്രാവശ്യമാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.