കാവേരി: തമിഴ്​നാടി​െൻറയും കർണാടക​ത്തി​െൻറയും ഹർജി ഇന്ന്​ പരിഗണിക്കും

ന്യൂഡൽഹി: കാവേരി നദിയിൽനിന്ന്​ കൂടുതൽ വെള്ളം വേണമെന്ന തമിഴ്​നാടി​​െൻറ ഹരജിയും വെള്ളം നൽകണമെന്ന ഉത്തരവിൽ​ ഭേദഗതി വേണമെന്ന കർണാടകത്തി​​െൻറ അപേക്ഷയും സു​പ്രീംകോടതി ഇന്ന്​ പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്​ച മുതൽ വെള്ളം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ്​ കർണാടകം നടപ്പാക്കാത്തതിനെതി​രെ കോടതി എന്ത്​ നിലപാടെടുക്കുമെന്നത്​ നിർണായകമാണ്​. കോടതി ഉത്തരവ്​ കർണാടകത്തിനെതിരായാൽ ഉണ്ടാകുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത്​ ബംഗളുരുവിൽ വീണ്ടും നിരോധനാജ്​ഞ ഏർപ്പെടുത്തി. ഇരുസംസ്​ഥാനങ്ങളുടെയും​ അതിർത്തിയിൽ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​.

കാേവരി നദിയിൽ നിന്ന്​ കൂടുതൽ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്​നാടി​​െൻറ ഹർജി കഴിഞ്ഞ ചൊവ്വാഴ്​ച പരിഗണിച്ച സുപ്രീംകോടതി 6000 ഘനഅടി വെള്ളം പ്രതിദിനം നൽകണമെന്ന്​ കർണാടക​ത്തോട്​ ആവശ്യപ്പെട്ടിരുന്നു. ഇൗ ഉത്തരവ്​ നടപ്പിലാക്കാൻ കഴിയില്ലെന്ന്​ വ്യക്​തമാക്കിയ കർണാടകം കാവേ​രിയി​ലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകൾക്കും കുടിവെള്ള ആവശ്യത്തിന്​ മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച്​ പ്രധാന​മന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയക്കുകയും ചെയ്​തിരുന്നു.

സെപ്​തംബർ 20ലെ കോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം ഹർജി നൽകിയ കർണാടക സർക്കാർ ഇൗ പ്രമേയവും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. അതേസമയം മുൻ ഉത്തരവനുസരിച്ച്​ വെള്ളം വിട്ടുനൽകാതെ കർണാടകത്തി​​െൻറ ഹരജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്നാടും കോടതിയെ സമീപിച്ചിട്ടുണ്ട്​.

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.