തെരുവുനായെ കല്ലെറിഞ്ഞു; യുവാവിന് 5000 രൂപ പിഴ

ചെന്നൈ: കടിക്കാനായി പാഞ്ഞത്തെിയ തെരുവുനായില്‍നിന്ന് രക്ഷനേടാന്‍ കല്ളെറിഞ്ഞ യുവാവിന് 5000 രൂപ പിഴയും നാലു ദിവസം മൃഗസ്നേഹികള്‍ക്കൊപ്പം സേവനവും. ചെന്നൈ മധുരവോയല്‍ പ്രദേശത്ത് കുടിവെള്ള വില്‍പന തൊഴിലാളിയായ വിനോദ് കുമാറിനാണ് കേസില്‍നിന്ന് തലയൂരാനായി പിഴയടക്കേണ്ടിവന്നത്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം. കടയിലേക്ക് നടന്നുപോകുമ്പോള്‍ അഞ്ച് വയസ്സ് പ്രായമുള്ള തെരുവുനായ്  വിനോദിനുനേരെ കുരച്ചത്തെി. കല്ളെടുത്ത്  എറിഞ്ഞ വിനോദ് കാനില്‍ കുടിവെള്ളം എത്തിക്കുന്ന ജോലിയില്‍ വ്യാപൃതനാകുകയും ചെയ്തു. എന്നാല്‍, സമീപവാസികളായ ചിലര്‍ വിവരം പൊലീസിലത്തെിച്ചു. ഇടത് കണ്ണിന് മേല്‍ പരിക്കേറ്റ നായെ വെപ്പേരിയിലെ മദ്രാസ് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് പൊലീസുകാര്‍ ചികിത്സ ലഭ്യമാക്കി. ഇതിനിടെ വളര്‍ത്തുമൃഗങ്ങള്‍ക്കായി വാഹന സര്‍വിസ് നടത്തുന്ന കമല്‍ ബംഗര്‍ എന്നയാള്‍ മധുരവോയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് പരിസരവാസികളുടെ മൊഴിപ്രകാരം  വിനോദിനെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലത്തെിയപ്പോഴാണ് യുവാവ് താന്‍ ചെയ്ത കുറ്റത്തിന്‍െറ ‘ഗൗരവം’ മനസ്സിലാക്കുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നായുടെ ചികിത്സാ ചെലവിനായി അയ്യായിരം രൂപ നല്‍കാനും ബ്ളൂക്രോസ് എന്ന മൃഗസ്നേഹി സംഘടനക്കൊപ്പം നാലു ദിവസം പ്രവര്‍ത്തിക്കാമെന്നും ധാരണയിലത്തെി. വിഷയത്തില്‍ ക്ഷമാപണം എഴുതി നല്‍കിയ കൂട്ടത്തില്‍ തന്‍െറ ഭാഗത്തുനിന്ന് ഇത്തരം പ്രവര്‍ത്തനം ആവര്‍ത്തിക്കില്ളെന്നും സമ്മതിക്കേണ്ടി വന്നു. ഇനി നായ് കടിച്ചാലും തനിക്ക് ഓടാന്‍ പോലുമാകാത്ത അവസ്ഥയായെന്ന് വിനോദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.