ജമ്മു: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവെപ്പ്. ജമ്മു കശ്മീരിലെ അഖ്നൂറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് പാക് സേന വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം അതിർത്തി കടന്ന് പാകിസ്താനിലെ ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താൻ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതിർത്തിയിൽ നിന്ന് ഒഴിപ്പിച്ചവർക്കായി പ്രത്യേക ക്യാമ്പുകൾ തുറന്നു.
യു.എന്‍ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യയും പാകിസ്താനുമിടയിലുണ്ടായിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപക്ഷവും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
മിന്നല്‍ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അടിയന്തരയോഗം ഇന്നു ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗം വിളിച്ചിട്ടുള്ളത്.
J&K: Villages in RS Pura sector being evacuated after #SurgicalStrike conducted by Indian Army (Last night visuals) pic.twitter.com/7v5xeb3b6G
— ANI (@ANI_news) September 30, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.