'2024ഓടെ രാജ്യത്ത് മതപരിവർത്തനവും ഗോവധവും പൂർണമായും തടയും'; വി.എച്ച്.പി ദേശീയ വൈസ് പ്രസിഡന്റ്

ന്യൂഡൽഹി: 2024 ഓടെ രാജ്യത്ത് മതപരിവർത്തനം പൂർണമായും തടയുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് ചമ്പത് റായ്. വി.എച്ച്.പിയുടെ കാശിപ്രാന്തത്തിന്റെ ദ്വിദിന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024ഓടെ വി.എച്ച്.പിയുടെ പ്രവർത്തനം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വ്യാപിപ്പിക്കും. അതോടെ മതപരിവർത്തനങ്ങളും ഗോവധവും ലവ് ജിഹാദും നടക്കുന്നില്ലെന്ന് സംഘടന ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

"നിയമവിരുദ്ധമായ മതപരിവർത്തനങ്ങളും രോഗശാന്തി യോഗങ്ങളും രാജ്യത്തെ പട്ടികവർഗ്ഗക്കാരുടെ മനസ്സിൽ പിരിമുറുക്കം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത്യാഗ്രഹമോ ചതിയോ ഭയമോ ഒരു കാരണവശാലും മതപരിവർത്തനത്തിന് കാരണമാകരുതെന്ന വസ്തുത നാം ശ്രദ്ധിക്കേണ്ടതുണ്ട്"- ചമ്പത് റായ് പറഞ്ഞു.

അമ്മമാരിലൂടെയും സഹോദരിമാരിലൂടെയും നമ്മുടെ സംസ്കാരവും സാംസ്കാരികമൂല്യങ്ങളും ഒരോ കുടുംബത്തിലേക്കുമെത്തിക്കുമെന്നും ഇതിലൂടെ ലവ് ജിഹാദിനെ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സൗഹാർദം പ്രചരിപ്പിക്കുന്നതിനും സമൂഹത്തിലെ നിരാലംബരായ ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തൊഴിൽ രംഗത്തും ആരോഗ്യരംഗത്തും സംഘടനയുടെ പ്രവർത്തനങ്ങൾ അടുത്ത ആറു മാസത്തിനകം കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിലൂടെ മതപരിവർത്തനം ഫലപ്രദമായി തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 2024 and then there will be no killing of cows, no religious conversions vhp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.