Representative Image

ഹരിയാനയിൽ തട്ടികൊണ്ടുപോകൽ ​ചെറുത്ത 21കാരിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്​: കോളജിൽനിന്ന്​ പരീക്ഷക്ക്​ ശേഷം പുറത്തിറങ്ങിയ 21 കാരിയെ വെടിവെച്ചുകൊന്നു. തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണം. ഹരിയാന ഫരീദാബാദ്​ ജില്ലയിലെ ബല്ലാബ്​ഗഡിലാണ്​ സംഭവം.

പരീക്ഷ കഴിഞ്ഞ്​ കോളജിന്​ പുറത്തെത്തിയതായിരുന്നു പെൺകുട്ടി. വാഹനത്തിലെത്തിയ പ്രതി പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇത്​ തടഞ്ഞ പെൺകുട്ടിയെ സംഭവ സ്​ഥലത്തുവെച്ചുതന്നെ വെടിവെച്ചുവീഴ്​ത്തിയതായി എ.സി.പി ജയ്​വീർ സിങ്​ റാത്തി പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഒരാളെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. മേവട്ട്​ സ്വദേശിയെയാണ്​ കസ്​റ്റഡിയിലെടുത്തത്​. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയും പ്രതിയും തമ്മിൽ പരസ്​പരം അറിയുന്നവരാണെന്ന്​ തെളിഞ്ഞതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 21 year old woman shot dead outside college in faridabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.