ഷിൻഡെ പക്ഷത്തെ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നുവെന്ന് ഉദ്ധവ് വിഭാഗം

മുംബൈ: ശിവസേന ഷിൻഡെ പക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഉദ്ധവ് വിഭാഗത്തിന്‍റെ മുഖപത്രമായ സാമ്ന. ഷിൻഡെ പക്ഷത്തെ 40 എം.എൽ.എമാരിൽ 22പേരും അസംസ്തൃപ്തരാണെന്നും ബി.ജെ.പിയിൽ ചേരുമെന്നും സാമ്നയിലെ ലേഖനത്തിൽ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നത് ബി.ജെ.പിയുടെ താല്കാലിക ക്രമീകരണമാണെന്നും ലേഖനത്തിലുണ്ട്.

'മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്കും സർപഞ്ചിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്ന ഷിൻഡെ പക്ഷത്തിന്‍റെ അവകാശവാദം തെറ്റാണ്. കുറഞ്ഞത് ഷിൻഡെ പക്ഷത്തെ 22 എം.എൽ.എമാർ അസംതൃപ്തരാണ്. ഭൂരിഭാഗം ആളുകളും ബി.ജെ.പിയിൽ ചേരും' -ലേഖനത്തിൽ പറയുന്നു.

സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് എടുക്കുന്നത്. മുഖ്യമന്ത്രി ഷിൻഡെ ആ തീരുമാനങ്ങൾ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഉദ്ധവ് വിഭാഗം ആരോപിക്കുന്നു. ഷിൻഡെയോട് മഹാരാഷ്ട്രയിലെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും ബി.ജെ.പി അവരുടെ നേട്ടത്തിനായി ഷിൻഡെയെ ഉപയോഗിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

Tags:    
News Summary - 22 Shinde camp MLAs unhappy, will join BJP, claims Uddhav-led Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.