ജയ്പുർ: ഭക്ഷണം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് 22കാരിയെ ആംബുലൻസ് ഡ്രൈവറും സുഹൃത്തും കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് യുവതിയെ ആംബുലൻസിലേക്ക് വിളിച്ച് വരുത്തുകയും പിന്നീട് ഡ്രൈവർ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഓടിച്ച് കൊണ്ടുപോകുകയുമായിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കൂട്ട ബലാത്സംഗത്തിനും പട്ടികജാതി പട്ടിക വർഗ സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ആംബുലൻസ് ഡ്രൈവറേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.