ബാറ്ററി തകരാറിലായി: ഒല ഇലക്ട്രിക് സ്‌കൂട്ടർ കമ്പനി 1.73 ലക്ഷം രൂപ നൽകാൻ വിധി

ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി തകരാറിലാണെന്ന പരാതിയെ തുടർന്ന് ഹൈദരാബാദ് സ്വദേശി കെ.സുനിൽ ചൗധരിക്ക് ഒല ഇലക്ട്രിക് സകൂട്ടർ കമ്പനി 1.73 ലക്ഷം രൂപ നൽകണമെന്ന് വിധി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് ഉത്തരവിട്ടത്. 

നഷ്ടപരിഹാരത്തിൽ വാഹനത്തിന്റെ റീഫണ്ട് 1.63 ലക്ഷം രൂപയും മാനസിക വിഷമം ഉണ്ടാക്കിയതിന് അധികമായി 10,000 രൂപയും ഉൾപ്പെടുന്നു. 2023 ഓഗസ്റ്റ് മുതൽ 12 ശതമാനം പലിശയും ചേർത്താണ് തുക നൽകേണ്ടത്.

6,299 രൂപയുടെ വാറന്റി ഉൾപ്പെടെ 1.63 ലക്ഷം രൂപക്കാണ് 2024 ജൂണിൽ ചൗധരി ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ബാറ്ററി ചാർജറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ട ചൗധരി ആദ്യം മുതൽ കമ്പനിയിൽ പരാതിപ്പെട്ടിരുന്നു.

ബാറ്ററി മാറ്റിക്കൊടുക്കാൻ ഒല 10 ദിവസമെടുത്തെങ്കിലും ചാർജർ തകരാർ തുടർന്നു. പലതവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ ഒല പരാജയപ്പെട്ടു. ഓഗസ്റ്റിൽ, കമ്പനി വാഹനം സർവീസിനായി വാങ്ങിയെങ്കിലും പിന്നീട് പ്രതികരിച്ചില്ല. സ്കൂട്ടർ കമ്പനി നോട്ടീസുകളോട് പ്രതികരിച്ചില്ലെന്നും കേസ് വാദിക്കുന്നതിൽ പരാജയപ്പെട്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Battery failure: Ola Electric scooter company ordered to pay Rs 1.73 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.