പ്രേമാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ യുവാവ്​ കുത്തിവീഴ്ത്തി -വിഡിയോ

ബംഗളൂരു: പട്ടാപ്പകൽ സുഹൃത്തായിരുന്ന യുവതിയെ പലതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. മംഗളൂരുവിലെ ദേർല കട്ടയിൽ നടന്ന സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ദാരുണ സംഭവം പുറംലോകം അറി ഞ്ഞത്. യുവതിയെ നിലത്തിട്ട് പലതവണ കുത്തി മാരകമായി പരിക്കേൽപിച്ചശേഷം ഭ്രാന്തമായ അവസ്ഥയിൽ യുവാവ് സ്വയം കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിക്കുകയായിരുന്നു. ദെർലകട്ടെ ശക്തിനഗർ സുഷാന്ത് (22) ആണ് 20കാരിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. വെള്ളിയാഴ്ച ദെർലകട്ടെയിൽനിന്ന്​ വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്.

കത്തി കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തിയതിനാൽ സമീപത്തുണ്ടായിരുന്നവർക്ക് അടുത്തേക്ക് പോകാനായില്ല. 12 തവണയിലധികമാണ് യുവതിയെ സുഷാന്ത് കുത്തിയത്. പിന്നീട് സ്വയം കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച് സുഷാന്ത് യുവതിയുടെ സമീപം ഇരുന്നു. രക്തം വാർന്നുതുടങ്ങിയതോടെ സുഷാന്ത് തളർന്നുവീണു. ഇതിനിടയിൽ ആംബുലൻസിലെത്തിയ നഴ്സ്, വീണുകിടക്കുന്ന യുവാവി​െൻറ അടുത്തേക്ക് ധൈര്യസമേതം എത്തുകയായിരുന്നു. മറ്റുള്ളവർ ഭയത്തോടെ പേടിച്ച് മാറിനിൽക്കുമ്പോൾ നഴ്സാണ് കുത്തേറ്റു കിടക്കുന്ന യുവതിയെ രക്ഷിച്ചത്. യുവാവിനെ പിടിച്ചുമാറ്റിയശേഷം യുവതിയെ നഴ്സ് ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.

ആദ്യം യുവതിയെയും പിന്നീട് യുവാവിനെയും ആശുപത്രിയിലെത്തിച്ചു. നൃത്തക്ലാസിൽവെച്ചാണ് മൂന്നുവർഷം മുമ്പ് സുഷാന്ത് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് എം.ബി.എ പഠനത്തിനായി യുവതി കർക്കലയിലെ സ്വകാര്യ കോളജിൽ ചേർന്നതോടെ സുഷാന്തുമായി അകന്നു. കഴിഞ്ഞദിവസം സുഷാന്ത് കോളജിലെത്തി യുവതിയുമായി തർക്കത്തിലേർപ്പെട്ടിരുന്നതായും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഈ സംഭവത്തിൽ സുഷാന്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് സുഷാന്ത് യുവതിയെ ആക്രമിച്ചത്. ചികിത്സയിലുള്ള സുഷാന്ത് അപകടനില തരണം ചെയ്തു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 22 yr old man stabs girl, slits his throat over love affair in Mangaluru- India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.