ഡെറാഡൂൺ: ജനുവരിമുതൽ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ഇതോടെ സ്വാതന്ത്ര്യാനന്തരം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡെറാഡൂണിൽ ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ അനുമതിക്കുശേഷം 2024 മാർച്ച് 12ന് നിയമം വിജ്ഞാപനം ചെയ്തതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് ബി.ജെ.പി മന്ത്രി
ഭോപാൽ: മധ്യപ്രദേശിൽ ഏക സിവിൽകോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കൈലാഷ് വിജയ്വർഗിയ രംഗത്ത്. ഉത്തരാഖണ്ഡിന് പിന്നാലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തുരത്തേണ്ടത് അത്യാവശ്യമാണ്. ഇവർ ഹിന്ദു പേരുകൾ ഉപയോഗിച്ച് ആധാർ കാർഡുകൾ നിർമിക്കുന്നത് വെല്ലുവിളിയാണ്. -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.