ഗുജറാത്തിൽ തിമിര ശസ്ത്രക്രിയക്ക് ശേഷം 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി

അംറേലി: ഗുജറാത്ത് അമ്രേലിയിലെ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 25 പേർക്ക് കാഴ്ച മങ്ങുകയോ പൂർണമായി നഷ്ടപ്പെടുകയോ ചെയ്തതായി പരാതി. ഇവരിൽ ചിലരെ രാജ്‌കോട്ട്, ഭാവ്‌നഗർ, അഹമ്മദാബാദ് സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.

"ശാന്തബ ജനറൽ ആശുപത്രിയിൽ ഏകദേശം 10 ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയരായവർക്കാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. ഏഴോ എട്ടോ പേരെ തുടർ ചികിത്സക്കായി മറ്റ് സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്തു. ജില്ലാ കലക്ടർ ചീഫ് ജില്ലാ ഹെൽത്ത് ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്" -അംറേലി ജില്ലാ കലക്ടറുടെ ഓഫീസർ ഇൻ-ചാർജ് പബ്ലിക് റിലേഷൻ ഓഫീസർ വിപുൽ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് രോഗികളെ രാജ്‌കോട്ട്, ഭാവ്‌നഗർ ജില്ലാ ആശുപത്രികളിലേക്കും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട എട്ട് പേരെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിലേക്കും റഫർ ചെയ്തതായി ശാന്തബ ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - 25 complain of loss of vision after cataract operations in Gujarat’s Amreli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.