ന്യൂഡൽഹി: ഇന്ത്യ നിലവിൽ 15 രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്നും 25 രാജ്യങ്ങൾ തങ്ങളുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന മഹത്തായ കാര്യം ഇന്ത്യയെ ലോക ഭൂപടത്തിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ചില ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഗ്രാൻറ് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, ഇന്ത്യൻ സർക്കാർ വാക്സിൻ നിർമാതാക്കൾക്ക് നൽകുന്ന അതേ തുകയ്ക്ക് ചില രാജ്യങ്ങൾ വാക്സിൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ചില രാജ്യങ്ങൾക്ക് ഇന്ത്യൻ വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ടുള്ള കരാറുകളുണ്ടെന്നും വാണിജ്യപരമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ട് കോവിഡ് -19 വാക്സിനുകൾക്ക് കേന്ദ്രം ഇതിനകം അനുമതി നൽകിയിട്ടുണ്ട് - ഭാരത് ബയോടെക്കിെൻറ കോവാക്സിൻ, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡിെൻറ കോവിഷീൽഡ് എന്നിവയാണത്. ജനുവരി 16 മുതൽ അവ ആരോഗ്യ പ്രവർത്തകർക്ക് നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.