തൊഴിൽ മന്ത്രാലയത്തിലെ 25 ജീവനക്കാർക്ക്​ കൂടി കോവിഡ്​

ന്യൂഡൽഹി: തൊഴിൽ മ​ന്ത്രാലയത്തിലെ 25 ജീവനക്കാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മന്ത്രാലയത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 36ആയി. ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. നേരത്തേ മന്ത്രാലയത്തിലെ 11 പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു.

കഴിഞ്ഞ ആഴ്​ചയിൽ രണ്ടുപേർക്കാണ്​ മന്ത്രാലയത്തിൽ ആദ്യം കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കുകയും പരിശോധന നടത്തുകയുമായിരുന്നു.

മന്ത്രാലയത്തിലെ കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കഴിഞ്ഞയാഴ്​ച ശ്രാം ശക്തി ഭവൻ അണുനശീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിരുന്നു. ഞായറാഴ്​ച മന്ത്രാലയത്തി​​ലെ കോവിഡ്​ ബാധിതരുടെ എണ്ണം 11 ആയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 25 പേർക്ക്​ കൂടി വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. 


 

Tags:    
News Summary - 25 More Labour Ministry Officials Test Positive for COVID -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.