രണ്ടര വയസ്സുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്ത്​ കൊന്ന്​ കുഴിച്ചിട്ടു

മം​ഗ​ളൂ​രു: ര​ണ്ട​ര​വ​യ​സ്സു​കാ​രി​യെ അ​മ്മാ​വ​ന്‍ ക​രി​മ്പി​ന്‍തോ​ട്ട​ത്തി​ല്‍ ​കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം കൊ​ന്ന്​ കു​ഴി​വെ​ട്ടി​മൂ​ടി. ബെ​ള​ഗാ​വി ജി​ല്ല​യി​ല്‍ റാ​യ്ബാ​ഗ് താ​ലൂ​ക്കി​ലെ കു​റു​ബ​ഗോ​ളി ഗ്രാ​മ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ണ്ട​പ്പ രാ​മ​പ്പ ഗ​ണി​ഗെ​റി​നെ (32) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ബി.​ആ​ര്‍. ര​വി​കാ​ന്ത് ​െഡ ​പ​റ​ഞ്ഞു.

കു​റു​ബ​ഗോ​ളി​യി​ലെ ല​ക്ഷ്​​മ​ൺ-​സു​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്​ ക്രൂ​ര​ത​ക്കി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ചോ​ക്ല​റ്റ് വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍നി​ന്ന്​ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ കു​ഞ്ഞി​നെ ഭീ​മ​പ്പ നാ​ഗ​നൂ​രി‍​െൻറ ക​രി​മ്പി​ന്‍തോ​ട്ട​ത്തി​ൽ കൊ​ണ്ടു​പോ​യാ​ണ്​ പൈ​ശാ​ചി​ക​കൃ​ത്യ​ത്തി​നി​ര​യാ​ക്കി​യ​ത്. പീ​ഡ​ന​ത്തെ തു​ട​ര്‍ന്ന് നി​ല​വി​ളി​ച്ച കു​രു​ന്നി​നെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി കു​ഴി​മാ​ന്തി മ​റ​വു​ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ കാ​ണാ​തെ പ​രി​ഭ്രാ​ന്ത​രാ​യ ര​ക്ഷി​താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. രാ​മ​പ്പ കു​ട്ടി​ക്ക് ചോ​ക്ല​റ്റ് വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ  ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ഗു​രു​ത​ര​മാ​യ ക്ഷ​ത​മേ​റ്റ​നി​ല​യി​ലാ​യി​രു​ന്നു. പ്ര​തി​യെ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു കു​ഞ്ഞി​​െൻറ പി​താ​വ് ല​ക്ഷ്മ​ണി​​െൻറ പ്ര​തി​ക​ര​ണം.

Tags:    
News Summary - 2..5 Year Old girl Raped, Killed and Dumped her Uncle in banguluru -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.