ചെന്നൈ: എൻജിനീയറിങ്, െഎ.ടി തുടങ്ങിയ ടെക്നിക്കൽ കോഴ്സുകൾക്ക് വിദ്യാർഥികളെ കിട്ടാതായതോടെ തമിഴ്നാട്ടിൽ സ്വകാര്യ മേഖലയിലെ 28 കോളജുകൾ അടച്ചുപൂട്ടുന്നു. ഇതോടെ 2017-18 അക്കാദമിക് വർഷത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 10,000 സീറ്റുകൾ കുറയും. 22 കോളജുകൾ പൂട്ടാൻ അപേക്ഷ നൽകിയതായി സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ (എ.െഎ.സി.ടി.ഇ) ചെയർമാൻ അനിൽ സഹസ്രാബുദെ ചെന്നൈയിൽ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം മറ്റ് ആറു കോളജുകളിലെ പ്രവേശനം എ.െഎ.സി.ടി.ഇ തടഞ്ഞു.
കൂടാതെ, സീറ്റുകൾ വെട്ടിക്കുറക്കുന്നതിന് മറ്റ് 154 സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമീപിച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. അഞ്ച് എൻജിനീയറിങ് കോളജുകൾ പൂട്ടുന്നതോടെ 8,700 സീറ്റുകൾ ഇല്ലാതാവും. മൂന്ന് േപാളിടെക്നിക് സ്ഥാപനങ്ങളും മാനേജ്െമൻറ്, െഎ.ടി (എം.ബി.എ, എം.സി.എ കോഴ്സുകൾ) മേഖലകളിലെ 14 സ്ഥാപനങ്ങളുമാണ് അടക്കുന്നത്. കേരളത്തിെൻറ സമീപ പ്രദേശങ്ങളിലുള്ള കന്യാകുമാരി, കോയമ്പത്തൂർ, മധുര, സേലം, കാരൈക്കൽ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളാണ് വിദ്യാർഥികളെ കിട്ടാതെ ‘സേവനം’ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കേരളത്തിൽ സ്വകാര്യ മേഖലയിൽ വർഷങ്ങൾക്കുമുമ്പ് ധാരാളം സ്ഥാപനങ്ങൾ തുറന്നതോടെ വിദ്യാർഥികളുടെ കുത്തൊഴുക്ക് കുറഞ്ഞതാണ് തമിഴ്നാട്ടിലെയും കർണാടകയിലെയും സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് വൻ തിരിച്ചടിയായത്. വർഷംതോറും കുട്ടികളുടെ വരവ് കുറഞ്ഞുവരുകയാണ്. പൂർണമായും കുട്ടികളെ കിട്ടാതായതോടെയാണ് ഇവ മേഖലയിൽനിന്ന് പിൻവാങ്ങുന്നത്.
എൻജിനീയറിങ്, െഎ.ടി മേഖലകളിൽ ഉദ്യോഗാർഥികളുടെ ആധിക്യംമൂലം ജോലിസാധ്യത കുറയുന്നത് മുൻനിർത്തി ആർട്സ് കോഴ്സുകളിലേക്ക് വിദ്യാർഥികൾ തിരിഞ്ഞത് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്തിടെ രാജ്യത്തെ 311 സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ.െഎ.സി.ടി.ഇ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിൽ കേരളമുൾപ്പെടെ 187 സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ 60 ശതമാനം പോരായ്മകൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.