ചെമ്മീൻ ഫാക്ടറിയിൽ വാതകചോർച്ച; തൊഴിലാളികൾ ആശുപത്രിയിൽ

ബാലാസോർ: ഒഡിഷയിലെ ചെമ്മീൻ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 28 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. ബാലസോറിലെ ഹൈലാൻഡ് അഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ചെമ്മീൻ സംസ്കരണ പ്ലാന്റിൽനിന്ന് ചോർന്ന അമോണിയ ശ്വസിച്ചാണ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

തൊഴിലാളികൾക്ക് ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് തൊഴിലാളികളെ ബാലസോർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും നാലുപേരുടെ നില ഗുരുതരമാണെന്നും ബാലസോർ ചീഫ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജുലാൽസെൻ ജഗ്ദേവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - 28 workers fall ill after ammonia gas leak at Balasore prawn plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.