ബിഹാർ വിഷമദ്യ ദുരന്തം; മരണം 29 ആയി

ഗോപാൽഗഞ്ച്: ബിഹാറിലെ വെസ്​റ്റ്​ ചമ്പാരൻ, ഗോപാൽ ഗഞ്ച്​ ജില്ലകളിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്​. ഗോപാൽഗഞ്ചിൽ 17ഉം വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയ മേഖലയിൽ 12ഉം പേരാണ്​ മരിച്ചത്​.

ചൊവ്വാഴ്ച വൈകീട്ട്​ മദ്യം കഴിച്ച ഇവരുടെ ആരോഗ്യനില രാത്രിയേ​ാടെ വഷളാവുകയായിരുന്നുവെന്ന്​ മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ബിഹാർ മന്ത്രി ഷാനവാസ് ഹുസൈൻ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റി​െൻറ നിർദേശപ്രകാരം പൊലീസ് -എക്‌സൈസ് ഡിപ്പാർട്ട്‌മെൻറുകൾ നടത്തിയ തിരച്ചിലിൽ മദ്യവ്യാപാരികളായ ഛോട്ടേ ലാൽ സാ, അശോക് ശർമ, രാംപ്രേഷ് സാ, ജിതേന്ദ്ര പ്രസാദ് എന്നിവർ അറസ്​റ്റിലായി.

കഴിഞ്ഞ നാല് മാസത്തിനിടെ പശ്ചിമ ചമ്പാരൻ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വിഷമദ്യ ദുരന്തമാണിത്.  

Tags:    
News Summary - 29 Dead in Illegal Hooch Tragedy in Bihar Gopalganj and West Champaran Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.