35,700 കിലോ റേഷനരി മോഷ്ടിച്ച ബി.ജെ.പി സംസ്ഥാന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ

ലഖ്നോ: റേഷൻ ഭക്ഷ്യധാന്യങ്ങൾ കള്ളക്കടത്ത് നടത്തി കരിഞ്ചന്തയിൽ വിൽപന നടത്തിയ സംഘത്തിലെ പ്രധാനിയും ബി.ജെ.പി ന്യൂനപക്ഷ സെൽ ഉത്തർ പ്രദേശ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അനിൽ ജെയിൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. സാർഥക് ജെയിൻ, ബല്ലു ജെയിൻ എന്ന ജിതേന്ദ്ര ജെയിൻ എന്നീ വ്യവസായികളാണ് അറസ്റ്റിലായ മറ്റുള്ളവർ.

സർക്കാർ പദ്ധതികളായ പി.ഡി.എസ്, എം.ഡി.എം, ഐ.സി.ഡി.എസ് തുടങ്ങിയ പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങളും സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫോർട്ടിഫൈഡ് അരിയുടെയും വ്യാജ ബില്ലുകളുണ്ടാക്കിയാണ് പ്രതികൾ കള്ളക്കടത്ത് നടത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഏതാനും ദിവസം മുമ്പ് 35,700 കിലോ റേഷൻ അരിയുമായി പോയ ട്രക്ക് പൊലീസ് പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്തിന് പിന്നിൽ ബി.ജെ.പി നേതാവിന് പങ്കുള്ളകാര്യം വ്യക്തമായതെന്ന് പൊലീസ് സൂപ്രണ്ട് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. 590 ചാക്ക് ഫോർട്ടിഫൈഡ് അരിയാണ് പിടിച്ചെടുത്തത്. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് രാജ്കുമാർ ജെയിൻ പറഞ്ഞു.

Tags:    
News Summary - 3 arrested including bjp leader for black-marketing govt ration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.