അഹ്മദാബാദ്: പ്രതിപക്ഷനേതാവ് ശങ്കർസിങ് വഗേലയുടെ രാജി, രാഷ്ട്രപതി തെരഞ്ഞെടുപ്പിെല കൂറുമാറി വോട്ടുചെയ്യൽ തുടങ്ങി നിരവധിപ്രശ്നങ്ങളിൽ കുഴങ്ങുന്ന ഗുജറാത്തിലെ കോൺഗ്രസിന് കടുത്ത പ്രഹരമേൽപ്പിച്ച് മൂന്ന് എം.എൽ.എമാർ രാജിവെച്ചു. ശങ്കർ സിങ് വഗേലയോട് കൂറുപുലർത്തിയിരുന്ന ബൽവന്ത് സിങ് രജപുത്ത്, തേജശ്രീ ബെൻ പേട്ടൽ, പ്രഹ്ലാദ് പേട്ടൽ എന്നിവരാണ് രാജിവെച്ചത്. പ്രഹ്ലാദ് പേട്ടൽ ബി.ജെ.പിയിൽ ചേരുമെന്ന് സൂചനനൽകി. അതേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും തീരുമാനം പിന്നീടെന്നുമായിരുന്നു തേജശ്രീ ബെന്നിെൻറയും ബൽവന്തിെൻറയും പ്രതികരണം. ഇതോടെ 182 അംഗ നിയമസഭയിൽ കോൺഗ്രസ് സാന്നിധ്യം 57ൽനിന്ന് 54ആയി ചുരുങ്ങി.
ആഗസ്റ്റ് എട്ടിന് കാലാവധി കഴിയുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിെക്കയുള്ള കൊഴിഞ്ഞുപോക്ക് കോൺഗ്രസ് ദേശീയനേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കോൺഗ്രസിന് ജയിപ്പിക്കാനാവുന്ന ഒരു സീറ്റിലേക്ക് മുതിർന്ന നേതാവ് അഹമ്മദ് പേട്ടൽ നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന് രാജ്യസഭയിലെത്തണമെങ്കിൽ 47പേരുടെ പിന്തുണ ആവശ്യമാണ്. കൊഴിഞ്ഞുപോക്ക് തുടർന്നാൽ രാജ്യസഭപ്രവേശം അസാധ്യമാകും. അതേസമയം, അഹമ്മദ് പേട്ടലിനെതിരെ ബി.ജെ.പി സ്ഥാനാർഥിയായി ബൽവന്ത് സിങ് രജപുത്ത് മത്സരിക്കുമെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.