ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തിരക്കേറിയ റോഡിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സി.ആർ.പി. എഫ് ജവാന്മാർക്ക് വീരമൃത്യു. നാല് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയും കൊല ്ലപ്പെട്ടു. ഇയാളിൽനിന്ന് എ.കെ 47 തോക്ക് പിടികൂടി.
സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനുനേരെ മോേട്ടാർ സൈക്കിളിലെത്തിയ രണ്ടു തീവ്രവാദികളാണ് ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തത്. അനന്ത്നാഗിലെ ഏറെ തിരക്കുള്ള കെ.പി റോഡിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരിൽ അനന്ത്നാഗ് പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഒാഫിസർ അർഷദ് അഹമ്മദും ഉൾപ്പെടും. സ്ഥലത്ത് പൊലീസ്, സി.ആർ.പി.എഫ് ബറ്റാലിയനുകളെ വിന്യസിച്ചിട്ടുണ്ട്.
അടുത്തമാസം അമർനാഥ് യാത്ര തുടങ്ങാനിരിക്കെ സംസ്ഥാന ഭരണകൂടം അതിനായുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഇതിനിടെയാണ് പുതിയ സംഭവം. അമർനാഥ് യാത്രയുടെ ഒരു പാത തുടങ്ങുന്നത് അനന്ത്നാഗിൽനിന്നാണ്. രണ്ട് പാതകളിൽ കൂടിയാണ് 46 ദിവസം നീളുന്ന തീർഥാടനം.
ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഫെബ്രുവരിയിൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫുകാർ മരിച്ചതിനെ തുടർന്ന് ഇന്ത്യക്കും പാകിസ്താനുമിടയിൽ യുദ്ധസമാന സാഹചര്യം ഉരുത്തിരിഞ്ഞിരുന്നു. ഇൗ സംഭവമുണ്ടാക്കിയ പ്രശ്നങ്ങൾ ഇപ്പോഴും അയഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.