രാജസ്ഥാനിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം

ജയ്പൂർ: രാജസ്ഥാൻ സിക്കാറിലെ ഘാട്ടു ശ്യാംജി ക്ഷേത്രത്തിൽ തിക്കിലും തെരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മരിച്ച മൂന്നു പേരും സ്ത്രീകളാണെന്ന് റിപ്പോർട്ട്.

ക്ഷേത്രത്തിന് മുമ്പിൽ തടിച്ചു കൂടിയ ഭക്തർ കവാടം തുറന്നപ്പോൾ ഉള്ളിലേക്ക് തള്ളിക്ക‍യറുകയിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അനിഷ്ട സംഭവങ്ങൾക്ക് വഴിവെച്ചത്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ പ്രധാന തീർഥാടന കേന്ദ്രമാണ് കാത്തു ശ്യാംജി ക്ഷേത്രം.

Tags:    
News Summary - 3 Killed, 2 Injured In Stampede At Rajasthan's Khatu Shyam Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.