മുംബൈ: മഹാരാഷ്ട്ര ഗോണ്ഡിയയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഏഴുപേർ മരിച്ചു. നിരവധിപേർ ഹോട്ടലിനകത്ത് കുടുങ്ങി കിടക്കുകയാണ്.
ബിൻഡൽ പാലസാ ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 ഒാളം ഫയർ എഞ്ചിനുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. നിരവധി പേരെ പുറത്തെത്തിച്ചു. അപകടത്തിൽ ആളപായവും മറ്റ് നാശനഷ്ടങ്ങളും കൂടാൻ സാധ്യതയുളളതായാണ് സൂചന.
നഗരത്തിൽ വിവാഹ ചടങ്ങളിൽ പെങ്കടുക്കാനെത്തിയ സംഘം ഹോട്ടലിൽ തങ്ങിയിരുന്നു. മരിച്ചവരിൽ ഇൗ സംഘത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുളളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.