അഹമ്മദാബാദ്: ഏഴ് കോടി രൂപ വിലമതിക്കുന്ന തമിംഗലത്തിെൻറ ഛർദി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കടലിലെ നിധിയെന്നും ഒഴുകുന്ന സ്വർണമെന്നുമൊക്കെ എന്നറിയപ്പെടുന്ന വസ്തുവായ ആംബർഗ്രിസ് ആണ് മൂവരും ചേർന്ന് കടത്താൻ ശ്രമിച്ചത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടക്ക് ഇവ ഛർദിച്ച് കളയും. അതോടെ ജലനിരപ്പിലൂടെ ഒഴുകിനടക്കുകയാണ് ചെയ്യുന്നത്. നൂറ് കിലോയിലധികം തൂക്കത്തിലുള്ള ആംബർഗ്രിസ് കരക്കടിഞ്ഞ നിലയിൽ പലർക്കും ലഭിക്കാറുണ്ട്. സ്വർണത്തോളം വിലമധിക്കുന്ന അവ പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്. സുഗന്ധം ദീർഘനേരം നിലനിൽക്കുന്നതിനാണ് ആംബർഗ്രിസ് സഹായിക്കുന്നത്.
അഹമ്മദാബാദിലെ ഒരു ക്ലയൻറിന് വേണ്ടി ജുനഗഢിൽ നിന്ന് വാങ്ങിയ ആംബർഗ്രിസുമായി മൂന്നുപേരെയും ശനിയാഴ്ച്ചയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് രാജ്യാന്തര വിപണിയിൽ ഏഴ് കോടി രൂപ വിലമതിക്കുന്ന 5.35 കിലോഗ്രാം അംബർഗ്രിസാണ് പോലീസ് കണ്ടെടുത്തത്.
''5.35 കിലോഗ്രാം അംബർഗ്രിസ് കടത്തിയതിന് മൂന്ന് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 പേരോളമടങ്ങുന്ന ഒരു നെറ്റ്വർക്കിെൻറ ഭാഗമാണ് ഇവരെന്ന് ഞങ്ങൾ സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും'' ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രേംസുഖ് ദെലു വ്യക്തമാക്കി. അവരുടെ കൈവശമുള്ള ഉൽപന്നം ആംബർഗ്രിസ് ആണെന്ന ഫോറൻസിക് സംഘത്തിെൻറ അറിയിപ്പിനെ തുടർന്ന് വന്യജീവി (സംരക്ഷണ) നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.