മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

ബംഗളൂരു: മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്.പി അറിയിച്ചു.

ഒരാൾ മാൻഹോളിൽ പ്രവേശിക്കുമ്പോഴും മറ്റുള്ളവർ സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്വാസംമുട്ടി മരിച്ചത്.

മാൻഹോളിലെ മാലിന്യങ്ങൾ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറിൽ നിന്ന് ആറു പേരെയാണ് കരാറുകാരൻ രാമനഗരത്ത് എത്തിച്ചത്.

ശുചീകരണ തൊഴിലാളികളെ രാമനഗരത്തിൽ എത്തിച്ച കരാറുകാരനെ കൊണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Tags:    
News Summary - 3 sanitation workers die of asphyxiation in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.