​ക​ശ്​​മീ​രി​ൽ സേനാ ക്യാമ്പിൽ ചാ​വേ​ർ ആ​ക്ര​മ​ണം; ക്യാപ്​റ്റനടക്കം മൂ​ന്ന്​ മരണം

ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ പാൻസ്ഗാമിൽ വ്യാഴാഴ്ച പുലർച്ച സൈനിക ക്യാമ്പിനുനേരെ തീവ്രവാദികൾ നടത്തിയ ചാവേറാക്രമണത്തിൽ ക്യാപ്റ്റനടക്കം മൂന്ന് സൈനികർ കൊല്ലപ്പെട്ടു. അഞ്ചു സൈനികർക്ക് പരിക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബ അംഗങ്ങളായ രണ്ടുപേർ കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ് പറഞ്ഞു. ക്യാപ്റ്റൻ ആയുഷ് യാദവ് (26), സുബേദാർ ഭുപ് സിങ്, നായക് ബി.വി. രാമണ്ണ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാന്മാരെ വ്യോമമാർഗം സൈനിക ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവിെട തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ സുരക്ഷസേന നടത്തിയ വെടിവെപ്പിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടു. മുഹമ്മദ് യൂസഫ് ഭട്ടാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.

പ്രദേശത്ത് റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി ചെയ്തിരുന്ന സൈനികരുടെ ക്യാമ്പിനുനേരെയാണ് പുലർച്ച നാലരമണിയോെട ഒളിയാക്രമണമുണ്ടായത്. ആക്രമിസംഘത്തിൽ കൂടുതൽ ആളുകളുേണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, ഒരാൾ രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ ജവാന്മാരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.

നിയന്ത്രണ രേഖയിൽനിന്ന് 10 കി.മീറ്റർ ദൂരത്താണ് സൈനിക ക്യാമ്പ്. ചാവേറുകളുടെ പക്കൽനിന്ന് മൂന്ന് എ.കെ 47 തോക്കുകൾ, വെടിയുണ്ടകൾ, ചൈനീസ് പിസ്റ്റൾ, ഗ്രനേഡുകൾ, സ്മാർട്ട് േഫാൺ, റേഡിയോ തുടങ്ങിയവ കണ്ടെടുത്തതായി കേണൽ സൗരഭ് ജോഷി പറഞ്ഞു.

Tags:    
News Summary - 3 Soldiers Killed In Attack On Army Camp In Jammu And Kashmir's Kupwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.