ജമ്മുവിൽ ടോള്‍പ്ലാസക്ക്​ നേരെ വെടിവെപ്പ്; മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു- ശ്രീനഗർ ദേശീയപാതയിൽ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക്​ സമീപമുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

നാഗര്‍ഗോട്ടയിലെ ബാൻ ടോള്‍ പ്ലാസയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. നാലുപേരടങ്ങളിയ സംഘമാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തത്. ടോൾ പ്ലാസക്ക്​ സമീപത്ത്​ വെച്ച്​ തീവ്രവാദികൾ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് ​െപാലീസ് പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വെടിവെപ്പ്.

ഭീകരർ വെടിവെച്ചതോടെ പൊലീസും സി.ആർ.പി.എഫ്​ സംഘവും പ്രത്യാക്രമണം നടത്തി. ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികള്‍ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ്​ നടത്തിയ വെടിവെപ്പിൽ രണ്ട്​ തീവ്രവാദികളെ വധിച്ചു.

പരിക്കേറ്റ ​പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ സൈന്യം​ തെരച്ചിൽ തുടരുകയാണ്​.

Tags:    
News Summary - 3 terrorists killed, cop injured after gun battle near toll plaza in Jammu - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.