കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കഠ്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കരസേനയുടെ പ്രത്യേക ദൗത്യസംഘവും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കരസേനയുടെ പാരാ കമാൻഡോ, ഗർഹ്വാൾ റൈഫിൾസ്, സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് എന്നിവയിൽനിന്നുള്ളവർ ദൗത്യത്തിന്റെ ഭാഗമായി. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ജമ്മു കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 18ന് തുടങ്ങാനിരിക്കെയാണ് സൈന്യത്തിന്റെ നീക്കം. നേരത്തെ കശ്മീരിലെ അഖ്നൂർ സെക്ടറിൽ ഭീകരരുടെ വെടിയേറ്റ് ബി.എസ്.എഫ് ജവാന് പരിക്കേറ്റിരുന്നു. പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയും ഭീകരരെ സൈന്യം വധിക്കുകയുമായിരുന്നു.

പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കശ്മീരിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 2019ൽ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം കേന്ദ്രഭരണ പ്രദേശമായ കശ്മീരിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബർ എട്ടിനാണ്.

Tags:    
News Summary - 3 Terrorists Killed In Encounter With Security Forces In J&K's Udhampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.