ബംഗളൂരു: ഒറ്റരാത്രിയിൽ 30 കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് കയറിയതിെൻറ ഞെട്ടലി ലാണ് കർണാടക ചന്നപ്പട്ടണയിലെ പൂക്കച്ചവടക്കാരായ ദമ്പതികൾ. കഴിഞ്ഞ ഡിസംബറിൽ രാത ്രി വെളുത്തപ്പോഴേക്കും അക്കൗണ്ടിലേക്ക് കയറിയ 29,99,74,084 കോടിയുടെ സ്രോതസ്സ് അന്വേഷിച്ച് ബാങ്കിലും െപാലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങിയിട്ടും പൂക്കച്ചവടം നടത്തുന്ന ദ മ്പതികളായ രെഹന ബാനുവിനും സൈദ് ബുഹാനും ഒരു വിവരവും ലഭിച്ചിട്ടില്ല.
കോടികൾ സംബന്ധിച്ച് വിവരം തേടി ബാങ്കുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ കാര്യമറിഞ്ഞത്. ജൻ ധൻ യോജന പദ്ധതിയിൽ തുറന്ന സീറോ ബാലൻസ് അക്കൗണ്ടിലേക്കാണ് കോടികൾ വന്നത്. അക്കൗണ്ടിൽ ഉണ്ടായിരുന്നത് 60 രൂപയായിരുന്നു. തുക വന്നത് അധികൃതരെ അറിയിച്ചിട്ടും അക്കൗണ്ട് മരവിപ്പിച്ചതല്ലാതെ അന്വേഷണം നടന്നിട്ടില്ല. ആരാണ് നിക്ഷേപിച്ചതെന്നറിയാൻ ബാങ്കിൽ ചെന്നെങ്കിലും വിവരം നൽകിയില്ല.
ഒരിക്കൽ ഒാൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ഭാര്യക്ക് സാരി വാങ്ങിയിരുന്നുവെന്നും പിന്നീട് അവർ വിളിച്ച് കാർ സമ്മാനമായി ലഭിച്ചതായി അറിയിച്ചിരുന്നുവെന്നും സൈദ് ബുഹാൻ ഒാർത്തെടുത്തു. സമ്മാനം ലഭിക്കുന്നതിനായി 6,900 രൂപ നിക്ഷേപിക്കണമെന്നും പറഞ്ഞു. എന്നാൽ, കണ്ണ് ശസ്ത്രക്രിയക്കായി തുക സ്വരൂപിക്കാൻ പാടുപെടുന്ന സൈദ് ബുഹാൻ, തെൻറ പക്കൽ അത്രയും തുകയില്ലെന്ന് പറഞ്ഞെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടപ്രകാരം നൽകുകയായിരുന്നു.
ആദായനികുതി ഉദ്യോഗസ്ഥരെയും സൈദ് ബുഹാൻ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കഴിഞ്ഞ ജനുവരി ഒമ്പതിന് ചന്നപ്പട്ടണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 30 കോടിയിൽ 15 കോടി എടുത്തശേഷം 15 കോടി തിരിച്ചുനൽകാൻ ഡൽഹിയിൽനിന്നും വിളിച്ച ഒരാൾ ആവശ്യപ്പെട്ടതായി സൈദ് പൊലീസിന് മൊഴിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.