ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ വീണ്ടും കോവിഡ് വ്യാപനം. ആറുമാസത്തിന് ശേഷമാണ് വീണ്ടും ലക്ഷകണക്കിന് േപർ തിങ്ങിപാർക്കുന്ന ഇവിടെ കോവിഡ് പടരുന്നത്.
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് ധാരാവി. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബറിലാണ് ധാരാവിയിൽ 30ലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 11ന് 33 കേസുകൾ സ്ഥിരീകരിച്ചിരുന്നു.
വ്യാഴാഴ്ച പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4328 ആയി. നിലവിൽ ചികിത്സയിലുള്ളത് 140 പേരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
2.5 ചതുരശ്ര കിലോമീറ്ററിലാണ് ധാരാവി. 6.5 ലക്ഷം വരും ഇവിടത്തെ ജനസംഖ്യ. ജനുവരിയിൽ 117 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുകയായിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 35 ശതമാനം അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ധാരാവിയെ കൂടാതെ മാഹിം, ദാദർ സമീപ പ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.