വിദിഷ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ 30 പേർ കിണറ്റിൽ വീണു. കിണറ്റിൽ അകപ്പെട്ട ബാലികയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ബാലനെ രക്ഷപ്പെടുത്താൻ ഒരുമിച്ചുകൂടിയ ജനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ കിണറിന്‍റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു.
ജില്ല ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഗഞ്ച് ബസോദയിലാണ് അപകടമുണ്ടായത്. 20 പേരെ രക്ഷപെടുത്തി. 10 ഇപ്പോഴും കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷപെടുത്തിയവർക്ക് നേരിയ പരിക്കുകളുണ്ട്. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തിൽ പെട്ടവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.