ന്യൂഡൽഹി: ഓൺലൈൻ ഗെയിം കളി ജയിച്ചാൽ കിട്ടുന്ന തുകക്ക് 30 ശതമാനം ഉറവിടത്തിൽനിന്നുള്ള നികുതി (ടി.ഡി.എസ്) ഈടാക്കാൻ ബജറ്റിൽ ശിപാർശ. ഒപ്പം, ഇപ്പോഴത്തെ 10,000 രൂപ പരിധി ഒഴിവാക്കും.
ഗെയിമിനായുള്ള അക്കൗണ്ടിൽ (യൂസർ അക്കൗണ്ട്) നിന്ന് ഈ തുക കുറവുചെയ്തിട്ടില്ലെങ്കിൽ, ധനകാര്യവർഷത്തിന്റെ അവസാനം വ്യക്തിയിൽനിന്ന് നികുതി പിടിക്കും. മൊത്തം ഓൺലൈൻ കളികളിൽനിന്നുള്ള വരുമാനമാണ് കണക്കാക്കുകയെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര ബജറ്റിനുശേഷം വാർത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.