അയോധ്യ: പരമോന്നത നീതിപീഠത്തെയും ജനതയെയും വഞ്ചിച്ച്, ഭരണഘടനയെ വെല്ലുവിളിച്ച് ഹിന്ദുത്വ വർഗീയ ശക്തികൾ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചിട്ട് ഇന്നേക്ക് 31 വർഷം. മുഗൾ ചക്രവർത്തി ബാബറുടെ ഗവർണറായിരുന്ന മിർബാഖി 1528ൽ നിർമിച്ച പള്ളി 1992 ഡിസംബർ ആറിന് മുൻനിര വി.എച്ച്.പി-ബി.ജെ.പി നേതാക്കളുടെ കാർമികത്വത്തിൽ പ്രവർത്തകർ മണ്ണോട് ചേർക്കുകയായിരുന്നു. തുടർന്ന് രാജ്യമൊട്ടാകെ അഴിച്ചുവിട്ട വർഗീയ കലാപങ്ങളിൽ ആയിരങ്ങൾക്ക് ജീവനും ജീവിതവും നഷ്ടമായി.
തകർക്കപ്പെട്ടയുടനെ പള്ളി പുനർനിർമിക്കുമെന്ന് ഭരണകൂടം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല, കുറ്റവാളികളാരും ശിക്ഷിക്കപ്പെട്ടുമില്ല. രാഷ്ട്രം നീതിപീഠത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നെങ്കിലും മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കാനായിരുന്നു കോടതി വിധി.
ബാബരിക്ക് പിന്നാലെ മഥുരയിലേതുൾപ്പെടെ പുരാതന മസ്ജിദുകൾക്കുമേലും സമാനമായ കൈയേറ്റനീക്കം തുടരുന്നത് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെയും മതനിരപേക്ഷ സമൂഹത്തെയും കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.