3,440 കോടിയുടെ വിദേശ നിക്ഷേപം ഉറപ്പാക്കി; സ്പെയിൻ സന്ദർശനം വിജയമെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: സ്പെയിൻ സന്ദർശനം വഴി 3,440 കോടി രൂപയുടെ വിദേശ നിക്ഷേപം ഉറപ്പാക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിരവധി സ്പാനിഷ് കമ്പനികളുമായി ധാരണാപത്രം ഒപ്പിടാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയിൽ തമിഴ്നാടിന്‍റെ പ്രതിച്ഛായ സ്പെയിനിൽ അടക്കം പ്രചരിപ്പിക്കാൻ സാധിച്ചെന്നും സ്റ്റാലിൻ വ്യക്തമാക്കി.

400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ടെന്നും ആസ്വദിച്ചെന്നും ചിരിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. 543 സീറ്റിലും വിജയിക്കുമെന്ന് പറയാത്തതിൽ ആശ്ചര്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ജനങ്ങലെ സേവിക്കാൻ ആര് വന്നാലും നല്ലതാണെന്ന് നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സ്റ്റാലിൻ പ്രതികരിച്ചു.

10 നീണ്ട സ്പെയിൻ സന്ദർശനത്തിന് ശേഷം ഇന്ന് രാവിലെയാണ് എം.കെ. സ്റ്റാലിനും സംഘവും ചെന്നൈയിൽ എത്തിയത്. 

Tags:    
News Summary - 3,440 crore foreign investment secured; MK Stalin said the visit to Spain was a success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.