ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ മഞ്ഞുവീഴ്ച ശക്തമായതോടെ പർവ്വതപ്രദേശങ്ങളായ ലഹൗളിലും സ്പിറ്റിയിലും ട്രക്കിങ്ങിന് േപായ 45 അംഗ സംഘത്തെ കാണാനില്ലെന്ന് പരാതി. കാണാതായ സംഘത്തിൽ 35 പേർ റുർക്കിയിലെ െഎ.െഎ.ടി വിദ്യാർഥികളാണ്. പ്രശ്സ്ത വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലേക്ക് ഹംപ്ത പാസ് വഴി ട്രക്കിങ്ങിന് പോയ സംഘത്തെയാണ് കാണാതായത്. സംഘം മണാലിയിൽ നിന്നും തിരിച്ചു വരികയാണെന്ന വിവരം ലഭിച്ചുവെങ്കിലും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും െഎ.െഎ.ടി വിദ്യാർഥിയുടെ പിതാവ് അറിയിച്ചു. ട്രക്കിങ് സംഘത്തെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ദിവസം ലഹൗൾ- സ്പിറ്റി മേഖലയിൽ ട്രക്കിങ്ങിനുപോയ വിദേശി ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തെ രക്ഷപ്പെടുത്തി കോക്സറിലെ ക്യാമ്പിൽ എത്തിച്ചിരുന്നു. മണാലി, കുളു, കിലോങ് തുടങ്ങിയ പ്രദേശങ്ങളിൽ ഹിമപാതം ശക്തമാണ്. കുളുവിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 378 റോഡുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഗതാഗതം താറുമാറായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റപ്പെട്ടു. താഴ്വര മേഖലകളിൽ മൂന്നടിയിലധികം ഉയരത്തിലാണ് മഞ്ഞു വീഴ്ച ഉണ്ടായിരിക്കുന്നത്.
അതേസമയം, ഹിമാചലിൽ കനത്ത മഴയും പ്രളയവും തുടരുകയാണ്. പ്രളയത്തിലും മഞ്ഞിടിച്ചിലുമായി മരിച്ചവരുടെ എണ്ണം എട്ടായി. ബീസ് നദി കരകവിഞ്ഞതോടെ പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കാൻഗ്രയിലുള്ള പോങ് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ 49,000 ക്യുസെക്സ് വെള്ളം തുറന്നുവിടാൻ ബക്ര മനേജ്മെൻറ് ബോർഡ് തീരുമാനിച്ചു. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ ഡാമിലെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. ബീസ് ഡാമിലെ ജലനിരപ്പ് 1386.84 അടിയായി ഉയർന്നു. ഇൗ ഡാമിെല പരമാവധി ജലനിരപ്പ് 1390 അടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.