ന്യൂഡൽഹി: അസമിലും ബിഹാറിലും ജനജീവിതത്തെ ബാധിച്ച് പ്രളയക്കെടുതി തുടരുന്നു. ഏകദേശം 35 ലക്ഷം പേർ പ്രളയം മൂലം ദുരിതത്തിലായിട്ടുണ്ട്. മൺസൂണിനിടെയുണ്ടാവുന്ന വെള്ളപ്പൊക്കം ബിഹാറിലും അസമിലും പുതിയ സംഭവമല്ല. എന്നാൽ, ഈ വർഷം കനത്ത മഴ പെയ്തതോടെ വലിയ പ്രളയം തന്നെ ഉണ്ടാവുകയായിരുന്നു.
വടക്കൻ ബിഹാറിലാണ് പ്രളയം കനത്ത നാശം വിതച്ചത്. 132 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. നേപ്പാളിലെ കനത്ത മഴയാണ് ബിഹാറിനെ പ്രളയജലത്തിൽ മുക്കിയത്. ഗാണ്ഡക് നദി ഗോപാൽഗഞ്ചിലും കിഴക്കൻ ചംപാരനിലും കരകവിഞ്ഞ് ഒഴുകി നാശം വിതച്ചു.
ബിഹാറിലെ 10 ജില്ലകളിലെ ഏഴ് ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. അസമിൽ 33 ജില്ലകളിലെ 27 ലക്ഷം പേർ പ്രളയക്കെടുതിയിലായി. 122 പേർക്ക് അസമിൽ പ്രളയത്തിൽ ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.